Saturday 22 July 2017

നഴ്‌സുമാരുടെ സമരം. അവസാനിച്ചതിൽ ആശ്വാസം !
നമുക്കെല്ലാം. അറിയാം. അവരുടെ.സേവനത്തിന്റെ. വില.
പനി ക്കാലത്തു. പണിമുടക്കിയതിനു.അവരെ. കുറ്റം പറയുന്നത്. ശരിയുമല്ല .
അടുത്ത.പനിക്കാലത്തിനു മുൻപ് അവർക്കു. നീതി. കിട്ടുമെന്ന് എങ്ങനെ.  ഉറപ്പിക്കാമായിരുന്നു.
.
പ്രശനം അതല്ല. ഈ സമരം വിജയിച്ചതായി കാണാമോ.കണക്കാക്കാമോ.
വേതനം അർഹിക്കുന്ന അളവിൽ .വർധിച്ചു.കിട്ടുമോ..സേവനവ്യവസ്ഥകൾ. മെച്ചപ്പെടുമോ.

എല്ലാ ചേരിയിലെയും.രാഷ്ട്രീയക്കാർ അവർക്കു. പിന്തുണ. പറഞ്ഞു. കൊണ്ടിരുന്നു.സർക്കാരും. അങ്ങിനെ. തന്നെ. പക്ഷെ. അതിൽ. എത്രത്തോളം.
പ്രയോജനകരമാകും.
പറയുന്ന. പിന്തുണ. പോരല്ലോ.ചെയ്യുന്ന. നടപടികൾ., അവയുടെ. വേഗം. ഇതൊക്കെയല്ലേ. പ്രധാനം.
ഏതാണ്ട്.തൃപ്തികരമായ.ആനുകൂല്യങ്ങൾ.വൈകാതെ നഴ്സുമാർക്ക്.
കിട്ടുമെന്ന്.പ്രതീക്ഷിക്കാം.
നഴ്സുമാരുടെ ആനുകൂല്യം. മാത്രം. മെച്ചപ്പെട്ടാൽ. പോരാ. നിലവാരവും. അന്തസ്സും.ഉയരണം. അതിനു. ശ്രദ്ധിക്കേണ്ടത്.നഴ്സിംഗ് അധ്യാപകരാണ്.
നിർഭാഗ്യവശാൽ.നഴ്സിംഗ് കോളേജ്. അധ്യാപകരിൽ. നിന്ന്. ആശുപത്രിയിലെ.സർവീസ്.നഴ്സുകൾക്കും
നഴ്സിംഗ്. സ ർവീസിനും ഒരു. സംഭാവനയും.ലഭിക്കുന്നില്ല.. ഐപിഎസ്
കാരും സാദാ പോലീസും പോലൊരു. അവസ്ഥ .
ഇത് മാറണ്ടേ ?

സർവീസ് നഴ്സുമാർക്ക്.മൂന്നു. വർഷത്തെ മികച്ച . സേവനത്തിനു ശേഷം. എംബിബിസ് പ്രവേശനത്തിന്  അഞ്ചു  ശതമാനം സംവരണം നൽകാവുന്നതല്ലേ? നീറ്റിലെ.റാങ്കനുസരിച്ച്. മാത്രമെ  നൽകാവൂ. സേവനം കഴിയുന്നതും  നിക്ഷ്പക്ഷമായി വിലയിരുതതിവേണം  യോഗ്യത നിര്ണയിക്കേണ്ടത്. ..
അവരിൽ. നിന്ന്. നല്ല ഡോക്ടര്മാരുണ്ടാകാൻ. നല്ല. സാധ്യതയുണ്ട്.

നഴ്സുമാരുടെ. നേതാക്കൾ.പോലും. ആവശ്യപ്പെടാത്ത., ഈ ഭീകരത. നിർദേശിക്കാൻ. ഈ  മെഡിക്കൽ അധ്യാപകന് എങ്ങനെ. തോന്നി/ എന്തവകാശം?.

അതും. മെഡിക്കൽ വിദ്യാഭ്യാസ. ഡയറക്ടർ.ആയിരുന്ന. ഒരാൾ ഇങ്ങനെ .
 പറയാമോ?
ആതുര.ചികിത്സാമേഖലയുടെ. ചൈതന്യം വീണ്ടെടുക്കാൻ  സർവീസ്. നഴ്സിങ്ങിന്റെ. അന്തസ്സ് വര്ധിക്കണം . അന്തസ്സോടെ. ഡോക്ടർമാരുമായുള്ള
സഹകരണവും ബന്ധവും പുലർത്താൻ നഴ്സിന്.കഴിയണം.നല്ല നിലവാരവും. പ്രവർത്തനശൈലിയുമുള്ള നഴ്സിന്.പഠിക്കാനുള്ള അവസരം നൽകി. നല്ലൊരു.ഡോക്ടർ. ആകാൻ. പരിഗണന.നൽകണം.
ഇതൊരു. ബോധ്യം., വർഷങ്ങൾ കൊണ്ട്.മനസ്സിൽ. ഉറച്ച. ബോധ്യം  തന്നെയാണ്.
അതുകൊണ്ടു.ഈ സന്ദർഭത്തിൽ ഇത് പറയാതിരിക്കാൻ  വയ്യ.
.
മുൻവിധികൾ. ഇല്ലാതെ, ഉള്ളിലുറച്ച്.പോയ.വരേണ്യതയുടെ.ശീലങ്ങൾ.
മാറ്റിവച്ച്.ഇതൊന്നു. ആലോചിച്ചുനോക്കൂ.

Dr.Kumar.K.A.









No comments:

Post a Comment