Thursday 20 July 2017

നഴ്സുമാരുടെ സമരം അവസാനിച്ചതിൽ വളരെ ആശ്വാസം തോന്നുന്നു. ആവശ്ആഎം ന്യായമല്ല എന്നു  ആർക്കും പറയാനാകില്ല, സമരത്തിന്റെ സമയം ശരിയായില്ല എന്നു പലർക്കും തോന്നി. 
അതല്ല ഇനി  പ്രധാന കാര്യം. നഴ്സുമാരുടെ കഴിവും മനോഭാവവും മെച്ചപ്പെടുത്തറൻ നടപടികൾ ഉണ്ടാകണം. എങ്ങനെ, ആർ ചെയ്യും.
നല്ല ക്ലിനിക്കൽ പരിശീലനം കിട്ടാത്ത നഴ്‌സിനെ നിയമിക്കരുത്. നിയമിച്ചുപോയവരെ തുടർ വിദ്യാഭ്യാസ തത്തിലൂടെ മെച്ചപ്പെടുത്തനം.
നഴ്സിംഗ് അധ്യാപകർ അതിനു മുൻകൈ എടുക്കണം. സർവീസ് നഴ്സുമാരുമായി നല്ല ബന്ധം പുലർത്താൻ അവർ  ശ്രമിക്കണം.
മറിച്ചും. അതിനുള്ള പ്രവർത്തന സംവിധാനങ്ങൾ നടപ്പാക്കണം.
നഴ്സിങ് മേഖലയുടെ നഷ്ടപ്പെട്ട മേന്മ വീണ്ടെടുക്കണം. ഇതിൽ ഡോക്ടരമാർക്ക് വലിയ പങ്ക് വഹിക്കാനുണ്ട്., വഹിക്കാനാകും.
മുതിർന്ന ഡോക്ടർമാർ ആയ ഞങ്ങളിൽ പലർക്കും    പ്രായോഗിക കാര്യങ്ങൾ പലതും ഹൗസ് സർഗൻസി കാലത്ത്  പകർന്നു  നൽകിയത് അന്നത്തെ മുതിർന്ന നഴ്സുമാർ ആയിരുന്നു.  സിസ്റ്റര്മാര് എന്നത് വിളിപ്പേര് മാത്രമായിരുന്നില്ല. മനസ്സിലും പെരുമാറ്റത്തിലും അവർ
 അത് തന്നെയായിരുന്നു.

ഡോക്ടർമാറം നഴ്സുമാരും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത  ക്ലിനിക്കൽ മേഖലയുടെ കാമ്പും കരുത്തും ചയതന്യവും ആയിരുന്നു. അത്  കുറേയെങ്കിലും വീണ്ടെടുക്കാൻ ആകുമോ.
Dr. K. A. Kumar

No comments:

Post a Comment