Wednesday 5 July 2017


കഴിഞ്ഞൊരു ദിവസം  ഫേസ്ബുക്കിലും പത്രത്തിന്റെ  ഒരു മോമൂലയിലും കണ്ട ഒരു വാർത്ത ആശങ്കപ്പെടുത്തി.
തിരുവനന്തപുരം  മെഡിക്കൽ കോളേജ്  വളപ്പിലെ  എസ്  എ  ടി  യുടെ മുൻപിലെ  അമ്മയും കുഞ്ഞും  പ്രതിമയുടെ  മുൻപിൽ  മെഴുകുതിരികൾ
കത്തിച്ചുവച്ച്  പ്രാർത്ഥിക്കുന്ന  കുറേപ്പേർ. ചികിത്സായിൽ  കഴിയുന്ന കുഞ്ഞു
സുഖം പ്രാപിക്കാനുള്ള പ്രാര്ത്ഥ്ന .
ഈ സന്ദര്ഭത്തിലെ  പ്രാർത്ഥനയെ ആർക്ക്  കുറ്റപ്പെടുത്താനാകും ?
പ്രശ്‍നം അതല്ല.. അതിനു തിരഞ്ഞെടുത്ത സ്ഥലം, രീതി, തുടർന്നുണ്ടാകാവുന്ന
കാര്യങ്ങൾ - ഇവയാണ് ആശങ്കക്ക്  കാരണം.
മെഴുകുതിരി പോലെ , തിരിവിളക്കുകളും  അവിടെ  നിറയാം. മണികൾ
മുഴങ്ങാം. കുന്തിരിക്കവും സാമ്പ്രാണിയും  മണം  പറത്താം.ഓം, ആമേൻ,
യ ഇല്ലാഹി  ഒക്കെ  മുഴങ്ങാം. ഇതൊക്കെയുള്ള സ്ഥലങ്ങളിൽ, ഇന്ന്  കാണപ്പെടുന്ന ആൾക്കൂട്ടം  പതിവാകാം.
ഏറ്റവും  തിരക്കുള്ള , ഇടുങ്ങിയ റോഡിൻറെ  വലിയൊരുഭാഗം നിറഞ്ഞുനിക്കുന്ന ഈ  ഭീമാകാര പ്രതിമക്ക്  മുന്നിൽ  ഗതാഗതം  നന്നെ
തടസ്സപ്പെടും.
രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ  ഇത്രയും വലിയൊരു പ്രതിമ
അവിടെ വയ്ക്കുന്നതിലെ അപാകത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
അത് സൃഷ്ടിക്കുന്ന യാത്രാ തടസ്സങ്ങളുമായി ജനം പൊരുത്തപ്പെട്ട്
കഴിയുന്നു. എന്നാൽ  അവിടൊരു  ആരാധനാ സങ്കേതം ആയാൽ  കാര്യം
കഷ്ടമാകും.
എസ് എ ടി യുടെ  മുൻപിൽ  അമ്മയും കുഞ്ഞും  നല്ലൊരു  പ്രതീകം
തന്നെയാണ്. പക്ഷെ  അതൊരു ഭംഗിയുള്ള  ചെറിയ മാർബിൾ  പ്രതിമയായി , റോഡിന്റെയും നടപ്പാതയുടെയും  സ്ഥലം അപഹരിക്കാതെ  വയ്ക്കണം.
ഇപ്പോൾ  ഇരിക്കുന്ന കൂറ്റൻ  പ്രതിമയെ  എസ് എ ടിക്കും  പുതിയ
മറ്റേർണിറ്റി  ബ്ലോക്കിനും  ഇടയിൽ  ഗ്രൗണ്ടിന്റെ  അരികിൽ പുനഃസ്ഥാപിക്കാം. 
dr.kumar.k.a
former director of medical education


No comments:

Post a Comment