Saturday 5 May 2018

മലയാളസിനിമ യുടെ പുതുതലമുറയുടെ പ്രതിഭയും പ്രയഹ്നവും സന്തോഷം തരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടിറങ്ങി വീട്ടിൽ മടങ്ങി എത്തി യത്  രാത്രി ഒരു മണിക്ക്. ഒറ്റയിറുപ്പിന് കുറിച്ച ഹൃസ്വമായ റിവ്യൂ 2017 ആഗസ്ത് 27ലെ കലാകൗമുദി വാരിക,2190 ലക്കത്തിൽ വന്നു. കുറെയധികം പേർക്ക് ഇഷ്ടമായി. പ്രതീക്ഷിച്ചത് പോലെ സിനിമയിലെ വരേണ്യരും സിനിമാനിരൂപകരും അത് കണ്ടത് പോലുമില്ല.
നാല് കാര്യങ്ങൾ അതിൽ കുറിച്ചു. ഫഹദിന്റെ അതുല്യമായ അഭിനയം, ദേശീയ അവാർഡിന് എത്തിയിരിക്കുന്നു,എന്നത് . അലൻസിയർ പ്രകടിപ്പിച്ച മികവ്., തിലകൻ ഒഴിച്ചിട്ട സ്ഥാനം നല്ലൊരു കഥാപാത്രതത്തെയും സംവിധായകന്റെയും ലഭിച്ചാൽ അലൻസിയറിലേക്ക് വരാം എന്ന പ്രതീക്ഷ. സിനിമയുടെ സരളമായ ഒഴുക്ക്, ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ വരവ്.
ഈ ചിത്രം മലയാൽസിനിമാക്കു നൽകുന്ന മുതലകൂട്ടു, പകരുന്ന പ്രത്യാശ. 
ഇവയായിരുന്നു കുരിച്ചിട്ടത്.
ഇത്ര വ്യക്തതയോടെ പ്രത്യാശയോടെ പ്രസ്തുത ചിത്രത്തെപ്പറ്റി എഴുതിയത് നിറഞ്ഞ സന്തോഷത്തോടെ ആയിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിക്ക് അലൻസിയാരെ മാത്രം കാണാൻ കഴിഞ്ഞു. ശേഖർ കപൂർ നയിച്ച ദേശീയ സമിതി ഫഹദിനെയും ചിത്രത്തെയും സംവിധായകന്റെയും തിരക്കഥ രചയിതാവിനെയും ആദരിച്ചപ്പോൾ സന്തോഷവും ചാരിതാർത്ഥ്യവും തോന്നി. മലയാളസിനിമയിലെ പുതുതലമുറയെ കുറിച്ചു അഭിമാനവും.
ദേശീയ പുരസ്‌കാരങ്ങൾ നൽകിയതിനെ പറ്റിയുള്ള വിവാദം നിർഭാഗ്യകരം ആയിപ്പോയി. രാഷ്‌ട്രപതിയുടെയും വകുപ്പ് മന്തിയുടെയും കാര്യാലയങ്ങൾ തമ്മിലുള്ള തർക്മോ ആകാം കുഴപ്പം ഉണ്ടാക്കിയത്. അതിന്റെ നിഴലിൽ നമ്മുടെ പ്രീയപ്പെട്ട കലാകാരൻ മാർ അവർക്കും മലയാൽസിനിമക്കും കിട്ടിയ ആദരവിന്റെ പ്രതീകമായ അവാർഡുകൾ നിരാകരിക്കേണ്ടിയിരുന്നില്ല.
കലാകാരണ് സ്വന്തം മനസ്സിലും തന്റെ അനുവാചകരിലും കലയുടെ പ്രകാശം പരത്തുന്ന തോടൊപ്പം, കാലുഷ്യത്തിന്റെ ഇരുട്ട് പകർത്താതിരിക്കാനും കഴിയണം.
മനഃശാസ്ത്രം അല്ല ഇപ്പറയുന്നത്. കലയെ സ്നേഹിക്കുന്ന മനസ്സിന്റെ വാക്കാണ്.
Dr. Kumar. K. A
Trivandrum.695004
9447035533

No comments:

Post a Comment