Monday 7 May 2018

ആശുപത്രിയിലെ വസ്ത്രാക്ഷേപങ്ങൾ

വലിയ ഒരാശുപത്രിയിലെ വളരെ സീനിയർ ഡോക്ടർ പറയുന്നത്.

പ്രധാനപ്പെട്ട പരിശോധനക്ക് പോയതാണ്. അതിനായി കിടത്തി. ഡോക്ടർമാരെല്ലാം പരിചയക്കാർ. നഴ്സുമാരുരും ഏതാണ്ടെല്ലാവരും അങ്ങിനെ തന്നെ. പരിശോധനയുടെ ആവശ്യത്തിന് ഒരുപക്ഷേ അരക്കെട്ടു ആവശ്യമായേക്കാം. പരിശോധനാമുറിയിൽ രണ്ടു മൂന്നു സ്ത്രീകളുണ്ട്. നഴ്സും ടെക്നിഷ്യനും. അവർ രോഗവിവരങ്ങൾ ആരാഞ്ഞുകൊണ്ടിരുന്നു. ഡോക്ടർ തയ്യാറെടുക്കുന്നേയുള്ളു. കിടക്കയുടെ അരികിലെത്തിയ കുറിയ മനുഷ്യ ൻ, (സ്‌ക്രബ് നേഴ്സ്) ആയിരിക്കണം  ഒറ്റവലിക്ക് ഷർട്ടും കാലുറയും .അഴിച്ചുമാറ്റി. പിന്നെ കണ്ണടച്ച് കിടക്കുകയെ ചെയ്യാനുള്ളൂ.

നഴ്സിംഗ് കോളേജിലെ  പ്രഗത്ഭയായ പ്രൊഫസർ   നഴ്സിംഗ് ബിഎസ്സിക്ക് പഠിച്ചിരുന്ന കാലത്തെ  അനുഭവം പറഞ്ഞു . രണ്ടാം വർഷത്തെ വിദ്യാർഥിനി. പതിനെട്ടു വയസ്സ്. വയറുവേദനയും  രക്തസ്രാവവും കലശലായപ്പോൾ  കൂട്ടുകാരികളോട് പറഞ്ഞു . അവർ ഹോസ്റ്റൽ മെട്രനോട് പറഞ്ഞു. മെട്രോൺ ഗൈണക്കിലെ അസിസ്റ്റന്റ് പ്രൊഫസറെയും കൂട്ടി  മുറിയിലെത്തി. മറ്റു കുട്ടികളെ മുറിക്കു വെളിയിലാക്കി. ഇരുവരും കൂടി നടത്തിയ പരിശോധന ഓർക്കുമ്പോൾ ഇന്നും ,ഭയവും സങ്കോചവും മനസ്സിൽ മടങ്ങി വരുന്നു. പൂർണ നഗ്നയാക്കി കിടത്തി. കാലകത്തി വാജിനയിലേക്കു വിരൽ കടത്തി . കന്യകയാണെന്നു കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ      മെട്രണിന്റെ മുഖത്ത് കണ്ട ഭീകരത ഇന്നും കണ്മുന്പിലുണ്ട്. ഡോക്ടറുടെ മുഖത്ത്   സുവോളജി ലാബിൽ തവളയെ കീറുന്ന ഭാവം. രാത്രി തന്നെ ആശുപത്രിയിലാക്കി. അവിടെയും ഇതൊക്കെ ആവർത്തിച്ച രണ്ടുദിവസം. എൻഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ ആരംഭം.  പിന്നെ വളരെ വിഷമിപ്പിച്ചു. പക്ഷെ അതിലേറെ വിഷമം  ഹോസ്റ്റൽ മുറിയിലെ വസ്ത്രാക്ഷേപവും  പരുക്കൻ പരിശോധനയുമായിരുന്നു.

ഡോക്ടർ പറഞ്ഞു , അറുപത്തിലെത്തിയ എനിക്ക്  ലിംഗം     വിശേഷപ്പെട്ടതോ  രഹസ്യമാക്കിവെക്കേണ്ടതോ  അല്ലെന്നു  അവർ കരുതിയിരിക്കും. പോരെങ്കിൽ ഒരു ഡോക്ടറുമല്ലേ?  നഴ്സിംഗ് പ്രൊഫസർ പറഞ്ഞു, നഴ്സിംഗ്   പഠിക്കാൻ എത്തിയതാണെങ്കിലും  ഞാൻ  ഭയവും വേദനയും അനുഭവിക്കുന്ന കന്യകയായിരുന്നില്ലേ?

എന്തുകൊണ്ടാണ്  ഇങ്ങനെ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത് ; പരിശോധനക്ക് വസ്ത്രം മാറ്റേണ്ടി വരുമ്പോൾ  രോഗിക്ക് തോന്നാവുന്ന  വിഷമം  അറിയാൻ ചികിത്സകർക്കു കഴിയാതെ പോകുന്നത്? സൗമ്യമായി പറഞ്ഞു മനസ്സിലാക്കിയിട്ടല്ലേ ഇതുപോലൊരു  കാര്യം ചെയ്യാൻ പാടുള്ളു? 
ഈ മര്യാദ ഇന്നും മെഡിക്കൽ, നഴ്സിംഗ്  വിദ്യാലയങ്ങളിൽ  പരിശീലിപ്പിക്കപ്പെടുന്നുണ്ടോ, ഒന്നോ രണ്ടോ അധ്യാപകാരെ ഒഴിച്ച് നിറുത്തിയാൽ?
Dr.Kumar.K.A
Trivandrum.695004
9447035533
  

Saturday 5 May 2018

മലയാളസിനിമ യുടെ പുതുതലമുറയുടെ പ്രതിഭയും പ്രയഹ്നവും സന്തോഷം തരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടിറങ്ങി വീട്ടിൽ മടങ്ങി എത്തി യത്  രാത്രി ഒരു മണിക്ക്. ഒറ്റയിറുപ്പിന് കുറിച്ച ഹൃസ്വമായ റിവ്യൂ 2017 ആഗസ്ത് 27ലെ കലാകൗമുദി വാരിക,2190 ലക്കത്തിൽ വന്നു. കുറെയധികം പേർക്ക് ഇഷ്ടമായി. പ്രതീക്ഷിച്ചത് പോലെ സിനിമയിലെ വരേണ്യരും സിനിമാനിരൂപകരും അത് കണ്ടത് പോലുമില്ല.
നാല് കാര്യങ്ങൾ അതിൽ കുറിച്ചു. ഫഹദിന്റെ അതുല്യമായ അഭിനയം, ദേശീയ അവാർഡിന് എത്തിയിരിക്കുന്നു,എന്നത് . അലൻസിയർ പ്രകടിപ്പിച്ച മികവ്., തിലകൻ ഒഴിച്ചിട്ട സ്ഥാനം നല്ലൊരു കഥാപാത്രതത്തെയും സംവിധായകന്റെയും ലഭിച്ചാൽ അലൻസിയറിലേക്ക് വരാം എന്ന പ്രതീക്ഷ. സിനിമയുടെ സരളമായ ഒഴുക്ക്, ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ വരവ്.
ഈ ചിത്രം മലയാൽസിനിമാക്കു നൽകുന്ന മുതലകൂട്ടു, പകരുന്ന പ്രത്യാശ. 
ഇവയായിരുന്നു കുരിച്ചിട്ടത്.
ഇത്ര വ്യക്തതയോടെ പ്രത്യാശയോടെ പ്രസ്തുത ചിത്രത്തെപ്പറ്റി എഴുതിയത് നിറഞ്ഞ സന്തോഷത്തോടെ ആയിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിക്ക് അലൻസിയാരെ മാത്രം കാണാൻ കഴിഞ്ഞു. ശേഖർ കപൂർ നയിച്ച ദേശീയ സമിതി ഫഹദിനെയും ചിത്രത്തെയും സംവിധായകന്റെയും തിരക്കഥ രചയിതാവിനെയും ആദരിച്ചപ്പോൾ സന്തോഷവും ചാരിതാർത്ഥ്യവും തോന്നി. മലയാളസിനിമയിലെ പുതുതലമുറയെ കുറിച്ചു അഭിമാനവും.
ദേശീയ പുരസ്‌കാരങ്ങൾ നൽകിയതിനെ പറ്റിയുള്ള വിവാദം നിർഭാഗ്യകരം ആയിപ്പോയി. രാഷ്‌ട്രപതിയുടെയും വകുപ്പ് മന്തിയുടെയും കാര്യാലയങ്ങൾ തമ്മിലുള്ള തർക്മോ ആകാം കുഴപ്പം ഉണ്ടാക്കിയത്. അതിന്റെ നിഴലിൽ നമ്മുടെ പ്രീയപ്പെട്ട കലാകാരൻ മാർ അവർക്കും മലയാൽസിനിമക്കും കിട്ടിയ ആദരവിന്റെ പ്രതീകമായ അവാർഡുകൾ നിരാകരിക്കേണ്ടിയിരുന്നില്ല.
കലാകാരണ് സ്വന്തം മനസ്സിലും തന്റെ അനുവാചകരിലും കലയുടെ പ്രകാശം പരത്തുന്ന തോടൊപ്പം, കാലുഷ്യത്തിന്റെ ഇരുട്ട് പകർത്താതിരിക്കാനും കഴിയണം.
മനഃശാസ്ത്രം അല്ല ഇപ്പറയുന്നത്. കലയെ സ്നേഹിക്കുന്ന മനസ്സിന്റെ വാക്കാണ്.
Dr. Kumar. K. A
Trivandrum.695004
9447035533

Thursday 3 May 2018

രണ്ടു സൗമ്യമാർ സ്ത്രീയുടെ രണ്ടു മുഖങ്ങൾ

നാലുവർഷം മുൻപ് ട്രെയിൻ  യാത്രക്കിടെ ഗോവിന്ദച്ചാമി എന്ന കൊടുംക്രൂരൻ കാമാവേശത്തിൽ കൊലപ്പെടുത്തിയ സൗമ്യ എന്ന പാവം കുട്ടി.
ഇന്നിതാ കാമാവേശത്തിൽ അച്ചൻ, അമ്മ, രണ്ടു പെണ്കുട്ടി കൾ എന്നിവരെ വിഷം കൊടുത്തു കൊന്ന സൗമ്യ എന്ന നിഷ്ടൂര സ്ത്രീ.
വധശിക്ഷ മതിയോ ഈ കാപാലികക്ക്?
ഇന്ത്യൻ ശിക്ഷാ നിയമം ഇക്കൂട്ടരക്കായി കൂടുതൽ മൂർച്ചയുള്ള താക്കേണ്ടതുണ്ട്. എങ്ങനെയെന്ന് നിയമവിദഗ്ധര് പരിഗണിക്കാൻ സമയമായി.
വധശിക്ഷപോലെ സുഗമമായ ഒരവസാനം ഈ കൊടുംകുറ്റവാളികൾ ക്ക്‌ നൽകുന്നത് പോരാ.  സ്വന്തം കുറ്റത്തിന്റെ ഭീകരതയുടെ ഭാരം പേറി വർഷങ്ങൾ വേദനിപ്പിക്കുന്ന ശിക്ഷ അവർക്ക് കിട്ടണം. ആ ശിക്ഷ ജനങ്ങളുടെ മനസ്സിൽ നിന്ന് മാറാതെ നിർത്തണം.
Kumar.k.a
Trivandrum.695004