Tuesday 30 January 2018

ഗാന്ധിജി എഴുപതുവര്ഷം പിന്നിടുമ്പോൾ.

ഒരു  ഓർമക്കപ്പുറം, അനുഷ്ഠാനത്തിനപ്പുറം ഇന്ന്
ഗാന്ധിജി മനസ്സിലേക്ക് കടന്നുവന്നതുപോലെ തോന്നി.
ഇരുളിൽ നിന്ന് ഇരുളിലേക്കുള്ള സമൂഹത്തിന്റെ പതനത്തിന്റെ വഴികളിൽ ജനുവരി മുപ്പതിന്റെ
 കണ്ണീർത്തുള്ളി വെളിച്ചത്തിന്റെ ബിന്ദുവായി, നൊമ്പരം പുരണ്ട നിർവൃതിയായി മനസ്സിലേക്ക് മടങ്ങി വന്നത് പോലെ.

എത്ര പുണ്യം ചെയ്ത മണ്ണാണിത്! എന്നിട്ടും ആ ജീവിതത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ, നിലനിര്ത്താന്
നമ്മുടെ രാഷ്ട്രീയത്തിന്, സമൂഹത്തിനു കഴിയുന്നില്ലല്ലോ!

ഗാന്ധിജിയുടെ അന്ത്യനിമിമിഷങ്ങളുടെ ഹൃദയസ്പർശിയായ  ഓർമയുടെ കനലുകൾ ദൃക്‌സാക്ഷിയായ എ. ഐ. ആറിലെ  ശ്രീ. മദൻ പങ്കിട്ടതും ,അദ്ദേഹത്തിന്റെ അവസാനത്തെ നാലുവര്ഷങ്ങളിലെ സമ്പർക്കത്തിന്റെ  ചിത്രം , പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശ്രീ. വി. കല്യാണം പകർന്നു നൽകിയതും   മലയാള മനോരമയുടെ  ഇക്കഴിഞ്ഞ  ഞായറാഴ്ചയെ ധന്യമാക്കി.  ലേഖകനായ മിഥുൻ കുര്യാക്കോസും ഫിറോസ് അലിയും ഇവ അവതരിപ്പിച്ചതാകട്ടെ, ഹൃദ്യമായ  വരികളിലും..

എങ്ങിനെയോ , ഗാന്ധിജിയുടെ , ചെറിയ ഒരു തിരിച്ചുവരവ്
സംഭവിക്കുന്നോ ? അതോ മനസ്സിലെ ഒരു  മായവ്യാമോഹമോ?
അറിയില്ല; എങ്കിലും ഈ തോന്നലിനെ ഒന്ന് തഴുകട്ടെ!

dr.k.a.kumar
Trivandrum-695004

  

No comments:

Post a Comment