Sunday 10 December 2017

ചലച്ചിത്രമേളയിലേ തള്ളും തരികിടയും

ഡെലിഗേറ്റ് പാസ് കിട്ടാൻ കമ്പ്യൂട്ടറിന്റെ മുൻപിൽ പലവട്ടം തപസ്സിരുന്നു. കഴിഞ്ഞ തവണ പോലെ കിട്ടാതെ പോകരുതെന്ന് കരുതി.
കിം ഫലം.
തോന്നുമ്പോൾ മാത്രം മിനിട്ടുകൾ മാത്രം തുറക്കുന്ന സൈറ്റ്.
പടവും പാതിവൃത്യവിവരങ്ങളും നൽകി രെജിസ്റ്റർ ചെയ്ത തു മിച്ചം.
പാസ് കിട്ടിയില്ല.
പാസ് സംഘടിപ്പിച്ച തരാമെന്ന് രണ്ടു ഉന്നതർ പറഞ്ഞു. പതിവ് പോലെ അതു സ്നേഹപൂർവം നിരസിച്ചു.

കലാപരിപാടികളെ കൾച്ചറൽ പ്രോഗാം എന്നാണല്ലോ ചടങ്ങുകളിൽ പറയാറുള്ളത്. അവ നടത്തപ്പെടുന്നത് മിക്കപ്പോഴും കൾച്ചർ അല്പം പോലും ഇല്ലാത്ത രീതിയിൽ ആകുന്നത് അപൂര്വമല്ല.
സർക്കാർ സംഘടിപ്പിക്കുന്ന വലിയ കലാമേളയിലേ നടത്തിപ്പിലും നീതിയും സംസ്കാരവും തുലോം തുച്ഛം തന്നെ. മാഡംബിമാരുരും മച്ചുനന്മാരും  മാഡമാരും ഉറഞ്ഞുതുള്ളുന്നതിനിടയിൽ

 ഏതാനും ഭാഗ്യവാന്മാർക്ക് കൂടി പാസ് നേടി  സിനിമ കാണാസ് കഴിയുന്നു. അത്രമാത്രം.
Kumar Krishna
Dr. Kumar. K. A

No comments:

Post a Comment