Sunday 31 December 2017

മധുരമായിരുന്നില്ല  ഈ പതിനേഴ് - രണ്ടായിരത്തിപ്പതിനേഴു 

വിടപറയുന്ന വർഷത്തിനോട് പരിഭവം എന്തിനു? എല്ലാവര്ഷങ്ങളെയും പോലെ കുറെയധികം കയ്പ്, കുറച്ചു മധുരം , അങ്ങിനെ  ഇതും കടന്നു പോകുന്നു.
എങ്കിലും അല്പം വർഷാന്ത വിചാരങ്ങൾ പങ്കിടട്ടെ:

നവംബറിന്റെ വലിയ നഷ്ടം അവസാനദിനത്തിലാണെത്തിയത്. ഓഖി ചുഴലിക്കാറ്റ്.
കടലിന്റെ യും കാറ്റിന്റെയും താണ്ഡവത്തിൽ  ജീവൻ നഷ്ടപ്പെട്ടവരുടെ കണക്കിൽ തർക്കം തുടരുന്നു. ജീവിതം തകർന്ന കുടുംബങ്ങൾ, അവരുടെ കുട്ടികൾ, ആവശ്യം നൽകേണ്ട സഹായം, തുടർന്നുള്ള സഹായത്തിന്റെ പദ്ധതികൾ- ഇവയൊക്കെയല്ലേ കണക്കോടെ , കരുണയോടെ, കരുതലോടെ ഇനി ശ്രധ്ധിക്കേണ്ടത്?
സുനാമി ദുരിതാശ്വാസത്തിന്റെ കഥ ആവർത്തിക്കരുത്. മധ്യതിരുവിതാകൂറിന്റെഇടനാടുകളിലും മലയടിവാരത്തിലുമായി സുനാമി ഫണ്ട് ഒഴുകിയ ചരിത്രം ആവർത്തിക്കില്ല എന്ന് പ്രതീക്ഷിക്കാം.
കടലിന്റെമക്കൾക്കു സഹായത്തിനും കടൽത്തീരത്തിനു സുരക്ഷക്കും ഫലപ്രദമായി, കാര്യക്ഷമമായി  സഹായ ഫണ്ട് 
ഉപയോഗിക്കപ്പെടും എന്ന് പ്രതീക്ഷിക്കുക.

 തിരുവനന്തപുരത്തിന്റെയും, അടുത്ത് കന്യാകുമാരി ജില്ലയിലെയും ,ക്രിസ്തുമസും പുതുവര്ഷവും, ഇനിയും അടങ്ങിയിട്ടില്ലാത്ത തീരദേശത്തിന്റെ  തേ ങ്ങലുകളുടെ നിഴലിൽ ആയിരുന്നു ഏറെയും. നക്ഷത്രവിളക്കുകൾ, ആഡംബരകൂട്ടായ്മകൾ എന്നിവ വളരെ പെർ  വീടെന്നു വച്ച്യൂ,  കൂടിച്ചേരലുകൾലളിതമാക്കി.

പക്ഷെ, മദ്യവില്പന മാത്രം കുറഞ്ഞില്ല, കൂടിയെന്ന്  കണക്കുകൾ. നാം എങ്ങോട്ടു എന്ന് ചോദിച്ചുപോയി. ഉത്തരം ആര് തരും.?

ആലിംഗനവിവാദം, സാമൂഹ്യമാധ്യമങ്ങളിലെ വ്യക്തിഹത്യകൾ, സിനിമയും രാഷ്ട്രീയവും പണാധിപത്യത്തിലും പേശീബലത്തിലും കുടുങ്ങി, ഒന്ന്  പിടയുക പോലും ചെയ്യാതെ, ഇഴഞ്ഞുനീങ്ങുന്ന കാഴ്ച.

വർഷത്തിന്റെ അവസാനദിവസം സർക്കാരിന്റെ രണ്ടു ചെയ്തികൾ കലക്കി..
 മന്ത്രിമാർ  സാമൂഹ്യമാധ്യമങ്ങളിൽ ഇരച്ചുകയറാനുള്ള  നിർദേശവും, അവർക്കെല്ലാം ലൈക്കടിക്കാനുള്ള ഭരണനടപടിയും.  മുഖ്യമന്ത്രിയുടെ പ്രതിവാരചാനൽ
പരിപാടിയുടെ അരങ്ങേറ്റം.

"നാം മുന്നോട്ടു", 
ആകട്ടെ, ആയിരിക്കട്ടെ.
  സാമൂഹ്യമാധ്യമങ്ങളിൽ, ഔദ്യോഗികമായി    ആയിരക്കണക്കിന് ലൈക്കുകൾ
പ്രവഹിപ്പിച്ചുകൊണ്ടും ,  അങ്ങനെ നമുക്ക് ആശ്വാസം നൽകട്ടെ.

കേന്ദ്രവും, മറ്റു പലസംസ്ഥാന സർക്കാറും  ഇതൊക്കെ തന്നെ ചെയ്യുകയല്ലേ, അപ്പോൾ  , നാം പിന്നിലാകരുതു. അതെ പാതയിൽ തന്നെ നാം മുന്നോട്ടു. നാമും, മുന്നോട്ടു പോകട്ടെ.

'മാധ്യമം തന്നെയാണ് സന്ദേശം' ,  മക്‌ലൂഹൻ  അത്  പറഞ്ഞത്  ഒരു നിരീക്ഷണമായിട്ടു. അതൊരു കര്മപരിപാടിയായി ഏറ്റെടുത്തുകൊണ്ട്, നമ്മുടെ ഭരണകർത്താക്കൾ സായൂജ്യം 
തേടുന്ന കാഴ്ചയാണ് രാജ്യത്തെമ്പാടും.

'മാധ്യമം തന്നെയാണ് ഭരണം' , അങ്ങനെ ഒരു പാഠഭേദവും
ചാനൽ ചർച്ചകളിലെ  ആസ്ഥാന വിദഗ്ധന്മാർ  മുഖേന  താമസിയാതെ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു . വി.കെ.എൻ 
പറയുംപോലെ, ആർക്കും ( മാധ്യമക്കാർക്കും) മുഷിയില്ല.


പുതുവർഷത്തിലെ ആദ്യത്തെ ഈ കുറിപ്പ് ഇതി സമാപ്തം. 

dr.kumar.k.a
trivandrum. 695004  .  


    




No comments:

Post a Comment