Tuesday 21 November 2017

നവംബറിന്റ നഷ്ടവും നേട്ടവും

നവംബർ   പതിനഞ്ചാം തീയതി കേരളം രാഷ്ട്രീയത്തിൽ അവിസ്മരണീയം തന്നെ, അന്നത്തെ മന്ത്രിസഭായോഗത്തിനു ഭരണാഘടനാപരമായി നിലനില്പുണ്ടോ എന്ന ചോദ്യം നിലനിൽക്കുന്നു, ഹൈക്കോടതി യോഗ്യനല്ല എന്നു പറഞ്ഞ മന്ത്രി പങ്കെടുത്തതും, പങ്കെടുത്തതുക്ഒണ്ടുനാലുമന്ത്രിമാർ വിട്ടുനിന്നതുമായ മന്ത്രിസഭായോഗത്തിനു ഭരണാഘടനാവയ്വിഅസ്ത അനുസരിച്ച് സാധുത ഉണ്ടോ.
ഈ മന്ത്രിസഭായോഗത്തിലാണ് ദേവസ്വം ബോർഡിലെ നിയമനങ്ങൾക്ക് നിലവിലുള്ള സാമുദായിക സംവരണതത്തെ  അല്പം കൂടി വര്ധിപ്പിച്ചുകൊണ്ടു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉന്നത സമുദായക്കാർക്കു പത്ത് ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനമെടുത്തത്. മറ്റു നിയമങ്ങളിലും അതുപോലെ സംവരണം ഏർപ്പെടുത്താൻ  കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാനും നിശ്ചയിക്കുകയും ചെയ്തു എന്നാണ്  റിപ്പോർട്ടും മുഖ്യമന്ത്രി പറഞ്ഞതും,
കഴിഞ്ഞ മൂന്നുനാലു ദശകങ്ങളായി കേരളരാഷ്ടട്രീയവീക്ഷണത്തെയും ഭരണവ്യവസ്ഥയെയും ബാധിച്ചിരിക്കുന്ന വികലമായ ന്യൂനപക്ഷപ്രീണനത്തിന്റെ കത്രികപ്പൂട്ടിൽ നിന്നു മോചനം നേടാനുള്ള നീതിയുക്തവും ധീരവുമായ നിലപാടാണ് ഈ തീരുമാനം.
സാമുണ്ടായികസംവരണത്ഇന്റെ മേലവിലാസത്തിൽ സ്വന്തം സമുദായങ്ങങ്ങളെ  മയാക്കിവച്ചും രാഷ്ട്രീയപാർട്ടികലെ  സൗകര്യം പോലെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വിരാജിച്ചിരുന്ന സാമുദായിക നേതാക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്നു മാറി ചിന്തിക്കാൻ തയ്യാറായ ഈ സർക്കാർ
അഭിനന്ദനം അർഹിക്കുന്നു.
 അവർ ഇതിനെ എതിർക്കാൻ വരുമെന്ന് തീർച്ചയാണ്, സാമൂഹ്യനീതിയെന്നത് ഏതാണ്ടൊരു ആകാശക്‌സുമം ആണെന്ന മട്ടിൽ നടക്കുന്ന ഏതാനും ബുദ്ധിജീവികളും ഇതിനെ എതിർക്കാനിറങ്ങും.
സൗകര്യപൂർവം തിരഞ്ഞെടുക്കുന്ന ചില സ്ഥിതിവിവരക്കണക്കുകളും അവർ നിറത്തും,

അഗ്രഹാര ങ്ങളിലും ഇല്ല ങ്ങളിലും എണ്ണമറ്റ നായർ കുടുംബങ്ങളിലും കടുത്ത സാമ്പത്തിക ദുരിതം അനുഭവിച്ചഉകഴിയുന്നവരെ കാണാൻ ഇവർ ഇരു കൂട്ടർക്കും കഴിയുന്നില്ല.

നവേമ്പർ  പതിനാഞ്ചിലെ മന്ത്രിസഭായോഗം നിയമാക്കുരുക്കിലോ മറ്റോ വീഴുമോ എന്നൊരു സന്ദേഹമുണ്ടെങ്കിൽ, അതിനെ  റഹ്ദ് ചെയ്യുകയും അന്നത്തെ അജണ്ട അടുത്ത അല്ലെങ്കിൽ പ്രത്യേക യോഗത്തിൽ വച്ച് പാസ്സാക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കില്ലേ.

സ്നേഹിക്കായില്ല ഞാൻ നോവുമഠമാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്ടിഹെയും...

ധീരവും മനുഷ്യസ്നേഹപാരവും ആയ തീരുമാനമെടുത്തു കേരളരാഷ്ട്രീയത്തെ വികാലവും ദുര്ബലവും ആക്കിക്കൊണ്ടിരുന്ന വർഗീയമാഫിയകളിൽ നിന്നു വിമോചിപ്പിക്കാൻ , ചെറുതെങ്കിലും, ശ്രദ്ധേയമായ ചുവടുവച്ച മുഖ്യമന്ത്രിയെയും സർക്കാരിനെയും
അഭിനന്ദിക്കുന്നു, വിവേകപൂർവ്വമായ സാമൂഹ്യവീക്ഷണത്തിന്റെയും നീതിബോധത്തിന്റെയും പാതയിലേക്ക് കേരളം ചലിച്ചു തുടങ്ങട്ടെ.



No comments:

Post a Comment