Sunday 28 September 2014

പയ്യന്നൂരില്ലേ പാലപ്പം പയ്യെ തിന്നാൽ പോരായിരുന്നോ ?

പയ്യന്നൂരിലെ  മുക്കുട്ടികളുടെ  പ്രസവക്കഥ  ചാനലുകളിൽ  കത്തിക്കയറി .സാംസ്‌കാരിക നായികമാർ , കുറെ  നായകന്മാരും,രോഷം കൊണ്ടു തീജ്വാലകളുയർത്തി  . ഈ  മനുഷ്യാധമന്മാർ സർക്കാർ  ആശുപത്രികളിലെ   പ്രസവമുറിയിലും  ക്ലിനിക്കുകകളിലും എന്തൊക്കെ  ലൈംഗിക  പീഡ നങ്ങങ്ൾ രോഗികളെ  എല്പിക്കുന്നുണ്ടാവും ?  ഇവരെ  അരിഞ്ഞു വീഴ്ത്തണം. കഥ യും ഗര്ജ്ജനവും കേട്ട സ്ത്രീകൾ ഭയചകിതരായി . ഇനി ഞങ്ങൾ സർക്കാർ  ആശുപത്രികളിലേക്ക് ഇല്ലേ  ഇല്ല. അങ്ങനെ അവരുടെ കാര്യം കഷ്ടത്തിലുമായി.




ചർച്ചയ്ക്ക് ഇരിക്കും മുൻപേ എന്താണ് പയ്യന്നൂരിലെ ഡോക്ടർമാർ പടത്തിൽ പിടിച്ച് ഫോണിൽ അയച്ചത് എന്ന് ഒന്ന് നോക്കെണ്ടിയിരുന്നില്ലേ ? സിസറിയൻ ഒപെരഷനിൽ കൂടി പുറത്തെടുത്ത മൂന്നു പിഞ്ചു കുഞ്ഞുങ്ങളെ ഉയർത്തി കാട്ടിയ ചിത്രം ആയിരുന്നത്രേ അത്. സമ്മതമില്ലാതെ അത്തരം ഒരു ചിത്രം എടുത്തതും അയച്ചു കൊടുത്തതും വൈദ്യ ശാസ്ത്ര ത്തിലെ നീതി ധർമത്തിന് എതിരാണ് . അതിനു വേണ്ട നടപടി എടുക്കേണ്ടതുമാണ് . നിയമപരമായ കാര്യങ്ങൾ ചെയ്യുകയും ആകാം. പരിമിതമായ സൗകര്യമുള്ള താലൂക്ക് ആശുപത്രിയിൽ മൂന്നു കുഞ്ഞുങ്ങളെ പ്രസവിപ്പിച്ചെടുത്ത  നേട്ടം വിളംബരം ചെയ്യുകയായിരു ന്നേക്കാം  ഈ ഡോക്ടർമാരുടെ  ഔചിത്യമില്ലാത്ത പ്രവർത്തിയുടെ ലക്‌ഷ്യം .




പക്ഷെ പ്രസവ മുറിയിൽ  എടുത്ത ഈ ചിത്രങ്ങൾ അശ്ലീലലമാണെന്ന വ്യാഖ്യാനവും അതിന്റെ പ്രചാരണം ലൈംഗിക  വൈകൃതമാണെന്ന  ആരോപണവും  അസംബന്ധമായി തീർന്നു . ചുരുക്കത്തിൽ തൊഴിൽധർമത്തിനു നിരക്കാത്ത ഒരു തെറ്റ് ഹീനമായ വൈകൃതം എന്ന രീതിയിൽ  പൊലിപ്പിച്ചെടുത്ത് സർക്കാർ ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരേ പൊതുവായി നിന്ദ  ചൊരിഞ്ഞത് നിർഭാഗ്യകരമായിപ്പോയി. കാരണം, ഇന്നും ലക്ഷ കണക്കിനു സാധാരണ ജനങ്ങൾക്ക്‌ ഈ സ്ഥാപനങ്ങളും ഡോക്ടർമാരുമാണ് ആശ്രയവും അഭയവും .


മാധ്യമങ്ങളിലെ ചർച്ച  ഒഴിവാക്കാനാകില്ല. അതിൽ പങ്കെടുക്കുന്നത് മധുരവും ഊർജ്ജവും നല്കുന്ന കാര്യം തന്നെ. എന്നാൽ ഒരു സംഭവം കഴിയുന്നതും വ്യക്തമായി മനസ്സില്ലാക്കിയതിനു ശേഷം ചർച്ചക്ക് ഇരിക്കുന്നതല്ലേ ശരി ? നാം പറയുന്ന കാര്യങ്ങൾ കേൾക്കുന്ന ജനങ്ങളിൽ സൃഷ്ടിക്കാവുന്ന ഭയത്തെയും വിശ്വാസ സതകർച്ചയെയും കുറിച്ചു ബോധവും വേണ്ടതല്ലേ ?




പയ്യന്നൂരില്ലേ പാലപ്പം പയ്യെ തിന്നാൽ പോരായിരുന്നോ ?

2 comments:

  1. തികച്ചും സമചിത്തതയോടെയുള്ള വിലയിരുത്തല്‍ '

    സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടര്‍മാര്‍ മൌനം വെടിഞ്ഞാല്‍ മാത്രമേ ചാനലുകള്‍ കച്ചവടം ലാക്കാക്കി വഴിപിഴപ്പിച്ച സമൂഹമനസാക്ഷിയെ നേര്‍വഴിക്കു നയിക്കാനാകൂ .

    ReplyDelete
  2. If the act of sharing in whatsapp group of doctors is wrong what about publishing the photo in chanel. Why there is no case against reporter chanel for that offence. What is their privilege .

    ReplyDelete